ബേക്കറി കത്തി നശിച്ചു എടക്കാട്
ബേക്കറി കത്തി നശിച്ചു
എടക്കാട് കടമ്പൂര് റോഡിലെ ദീമാ ബേക്കറി സ്റ്റാളിന്റെ പിറക് വശത്തെ ബേക്കറി നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. നാട്ടുകാരും എടക്കാട് പോലീസും തലശ്ശേരിയില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചു. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമായത്. തീയണക്കാനായി സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതും പ്രവര്‍ത്തിച്ചതുമാണ് വന്‍ ദുരന്തം ഒഴിവാകാൻ കാരണമായത്. എടക്കാട് പോലീസ് സ്റ്റേഷന് സമീപത്തെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയാണ് കത്തി നശിച്ചത്.

ليست هناك تعليقات
إرسال تعليق