Header Ads

  • Breaking News

    എസ് എസ് എല്‍ സിക്കു പിന്നാലെ പുനര്‍ മുല്യനിര്‍ണ്ണയത്തില്‍ പ്ലസ്‌ടു പരിക്ഷയിലും സ്വാതിക്ക് ഫുള്‍ എപ്ലസ്.



    ഇരിട്ടി:  
    പുനര്‍മുല്യനിര്‍ണയത്തില്‍ എസ് എസ് എല്‍ സി പരിക്ഷക്ക് പിന്നാലെ പ്ലസ്ടു പരിക്ഷയിലും തില്ലങ്കേരി കാര്‍ക്കോട്ടെ എം.സി. സ്വാതി ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്. കഴിഞ്ഞ ദിവസം പുനര്‍ മുല്യ നിര്‍ണ്ണയം കഴിഞ്ഞുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ സ്വാതിയുടെ ദുഖം സന്തോഷത്തിന് വഴിമാറി. 

    പ്ലസ്ടു പരിക്ഷയില്‍ ഒമ്പത് വിഷങ്ങളില്‍ എപ്ലസുംഇംഗ്ലീഷില്‍ എഗ്രേഡുമായിരുന്നുലഭിച്ചത്.  ഈ വിഷയം പുനര്‍മുല്യനിര്‍ണ്ണയത്തിന് നല്‍കിയതിന്റെ  ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസായി. രണ്ട് വര്‍ഷം മുമ്പ് എസ് എസ് എല്‍ സി പരിക്ഷക്കും സ്വാതിക്ക് സമാന അനുഭവമായിരുന്നു. 

    സോഷ്യല്‍ സയന്‍സിന് ഒഴികെ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്‌നേടി പുനര്‍മുല്യനിര്‍ണ്ണത്തിന് നല്‍കി ഫലം വന്നപ്പോള്‍ സോഷ്യല്‍ സയന്‍സിനും എപ്ലസ്‌ ഗ്രേഡ് ലഭിക്കുകയായിരുന്നു  . സ്‌കൂളില്‍ നിന്നും നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും മുഴുവന്‍ വിഷങ്ങളിലും എപ്ലസ് നേടിയവരെ അനുമോദിക്കുന്ന ഒരു ചടങ്ങിലും പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും താനുദ്ദേശിച്ച ഫലം വൈകിയെങ്കിലും ലഭിച്ചല്ലോയെന്ന സന്തോഷത്തിലാണ് സ്വാതി. കര്‍ക്കോട്ടെ സരിഗ നിവാസില്‍ എം.സി.വേണുവിന്റെയും എം.എന്‍.ബിന്ദുവിന്റെയും മകളാണ് സ്വാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad