ഷെൽട്ടർ ഹോമിലേക്ക് പഴയങ്ങാടി ജനമൈത്രി വക സംഭാവന
ഗാർഹിക്കാതിക്രമ പ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങേണ്ടി വരുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും താൽക്കാലിക അഭയവും കുടുംബാംഗങ്ങൾക്ക് കൗൺസലിംഗും ആവശ്യക്കാർക്ക് സൗജന്യ നിയമ സഹായവും നൽകി വരുന്ന ശാസ്ത്ര ഷെൽട്ടർ ഹോമിലേക്ക് പഴയങ്ങാടി ജനമൈത്രി പോലീസ് വക 5000 രൂപ സംഭാവനയായി നൽകി.
സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ നിയന്ത്രണത്തിൽഗാർഹികാതിക്രമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജില്ലയിലെ ഏക അഭയ കേന്ദ്രമാണ് ശാസത്രയുടേത്.
സബ് ഇൻസ്പക്ടർ കെ.ഷിജു ,അഡീഷനൽസബ് ഇൻസ പക്ടർ മാത്യൂസ് എന്നിവർ ചേർന്ന് നൽകിയ തുക ശാസ്ത്രക്ക് വേണ്ടി ഡയരക്ടർ വി.ആർ.വി. ഏഴോം ഏറ്റുവാങ്ങി.

ليست هناك تعليقات
إرسال تعليق