കപ്പല്‍ വിരുദ്ധ സമരമുഖം കണ്ണൂരിലേക്ക് വെള്ളിയാഴ്ച കലക്ടറേറ്റ് ധര്‍ണ
കപ്പല്‍ പൊളി വിരുദ്ധ സമരമുഖം.മാറുന്നു. ഭരണകൂട കവാടത്തിലേക്ക് പ്രത്യക്ഷ സമരവുമായി സമരസമിതി രംഗത്ത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശങ്ങളായ വളപട്ടണം, പൊയ്ത്തുംകടവ്, അഴീക്കല്‍ചാല്‍, നീര്‍ക്കടവ്, മീന്‍കുന്ന്, ചാലാട് ദേശവാസികളുടെ ജീവന് ഭീഷണിയായ അഴീക്കല്‍ കപ്പല്‍ പൊളിക്കെതിരേ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിനു മുന്നോടിയായി കലക്ടറേറ്റു പടിക്കല്‍ വെള്ളിയാഴ്ച രാവിലെ ധര്‍ണ സംഘടിപ്പിക്കുമെന്ന് കപ്പല്‍ പൊളി വിരുദ്ധ സമരസമിതി കണ്‍വീനര്‍ മൂസ കല്ലിങ്കല്‍ അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി തീരദേശവാസികളുടെ ആശങ്കയ്ക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്നുണ്ടെന്ന് സമരസമിതി ചെയര്‍മാന്‍ എം. കെ മനോഹരന്‍ പറഞ്ഞു.

ليست هناك تعليقات
إرسال تعليق