നടന്‍ സത്താര്‍ അന്തരിച്ചു
പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. മൂന്ന് മാസമായി ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിയിലായിരുന്നു.
1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താര്‍ 1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ യാണ് നായകനായത്. മികച്ച നടനായിട്ടും ഇദ്ദേഹത്തെ മലയാള സിനിമ വില്ലന്‍ വേഷങ്ങളില്‍ തളച്ചിട്ടു. 148 സിനിമകളില്‍ അഭിനയിച്ച സത്താറിന്റെ അവസാന ചിത്രം 2004 പുറത്തിറങ്ങിയ പറയാന്‍ ബാക്കി വെച്ചത് എന്ന ചലചിത്രമായിരുന്നു.
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജന്മിയായിരുന്ന ഖാദര്‍ പിള്ളൈയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്ബതാമനായിട്ടായിരുന്നു ജനനം.
Ezhome Live © www.ezhomelive.com

ليست هناك تعليقات
إرسال تعليق