26, 27 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റി
പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെ സംഘടനകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് .ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
പത്ത് പൊതുമേഖലാബാങ്കുകൾ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി.), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ.), ഇന്ത്യൻ.
നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ബി.ഒ.സി.), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എൻ.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ليست هناك تعليقات
إرسال تعليق