കോഴിക്കോട് 14 വയസുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം
കോഴിക്കോട്:
പേരാമ്ബ്രയില്‍ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചാണെന്ന് സംശയം. പേരാമ്ബ്ര ആവടുക്ക സ്വദേശി സനുഷയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് പേരാമ്ബ്ര താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.
കുട്ടിയുടെ രണ്ടു ബന്ധുക്കളും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെസിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق