Header Ads

  • Breaking News

    12 കോടിയുടെ തിരുവോണം ബംപറടിച്ചാൽ കയ്യിലെത്തും 7.56 കോടി


    കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ഈ മാസം ഭാഗ്യശാലിയുടെ കയ്യിലെത്തും. 12 കോടി രൂപ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്കു കിട്ടുക 7.56 കോടി രൂപ. 19 നാണ് നറുക്കെടുപ്പ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.

    ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുകയെന്നു വിവരാവകാശ പ്രകാരം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്

    നിലവിലുള്ള ലോട്ടറികളിൽനിന്നു ലഭിക്കുന്ന തുക ഇങ്ങനെ:

    ഓണം ബംപർ

    ∙ ഒന്നാം സമ്മാനം: 12 കോടി രൂപ

    ∙ ഏജന്റ് കമ്മിഷൻ: 1.20 കോടി

    ∙ ആദായ നികുതി: 3.24 കോടി

    ∙ സമ്മാനാർഹന് ലഭിക്കുക: 7.56 കോടി

    ക്രിസ്തുമസ് ന്യൂ ഇയർ ബംപർ

    ∙ ഒന്നാം സമ്മാനം: 6 കോടി

    ∙ ഏജന്റ് കമ്മിഷൻ: 60 ലക്ഷം

    ∙ ആദായ നികുതി: 1.62 കോടി

    ∙ സമ്മാനാർഹന് ലഭിക്കുന്നത്: 3.78 കോടി

    വിഷു, മൺസൂൺ ബംപറുകൾ

    ∙ ഒന്നാം സമ്മാനം: 5 കോടി

    ∙ ഏജന്റ് കമ്മിഷൻ: 50 ലക്ഷം

    ∙ ആദായ നികുതി: 1.35 കോടി

    ∙ സമ്മാനാർഹന് ലഭിക്കുക– 3.15 കോടി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad