ഒക്ടോബര്‍ 10 മുതല്‍ ബസ് പണിമുടക്ക് : അഞ്ചരക്കണ്ടി- പാതിരിയാട്- കൂത്തുപറമ്പ് റൂട്ടില്‍
കണ്ണൂര്‍:
അഞ്ചരക്കണ്ടി-പാതിരിയാട്-കൂത്തുപറന്പ് റൂട്ടില്‍ പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 10 മുതല്‍ അതുവഴി സര്‍വീസ് നടത്തുന്ന ബസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കും.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, സംയുക്ത ട്രേഡ് യൂണിയന് എന്നിവ സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ചെയര്മാന് എം.വി. വത്സലന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്മാന് രാജ്കുമാര് കരുവാരത്ത്, യൂണിയന് നേതാക്കളായ കെ.ജയരാജന്, എം. മോഹനന്, എച്ച്. പ്രസാദ്, ആലിക്കുഞ്ഞി പന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.അനിത എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ليست هناك تعليقات
إرسال تعليق