Header Ads

  • Breaking News

    പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍


    വിദ്യാര്‍ത്ഥിയെ പാലക്കാട് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും നാട്ടില്‍ തിരിച്ചെത്തിച്ച് വീണ്ടും മര്‍ദ്ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണവത്തെ സയ്യിദ് ഹാമിദ് യാസീന്‍ കോയ തങ്ങള്‍ (59), ടി.പി റയീസ് (26) എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞമാസം 12നാണ് കേസിനാസ്പദമായ സംഭവം. കണ്ണവത്തെ 17 കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്. തങ്ങളും മകനും മറ്റ് ചിലരും ചേര്‍ന്ന് കുട്ടിയെ പാലക്കാട് കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. നാട്ടിലെത്തിച്ച ശേഷവും മര്‍ദ്ദനം തുടര്‍ന്നുവെന്നാണ് പരാതി. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad