മാടായി പാറയിലേക്ക് സൈക്കിള്‍ സവാരി നടത്താം
കേന്ദ്ര സര്‍ക്കാരിന്റെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ സൈക്ലിങ്ങ് ക്ലബ് മാടായി പാറയിലേക്ക് സൈക്കിള്‍ റൈഡ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് രാവിലെ ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് ഉച്ചയോടെ തിരിച്ചെത്തുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരിക്കുന്നത്.
ക്ലബ് അംഗങ്ങളായ 700ഓളം പേര്‍ റൈഡില്‍ പങ്കെടുക്കും. താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ക്കും റൈഡില്‍ പങ്കാളികളാകാം. പങ്കാളിത്തം തികച്ചും സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ സൈക്കിളിംഗ് ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണം.
താല്‍പ്പര്യമുള്ളവര്‍ക്ക് 9072111211 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ليست هناك تعليقات
إرسال تعليق