Header Ads

  • Breaking News

    നക്ഷത്ര ആമയുമായി ഗുജറാത്ത് സ്വദേശിയായ യുവതിയുൾപ്പെടെ നാല് പേർ പയ്യന്നൂരിൽ പിടിയിൽ



    കണ്ണൂർ :
    പയ്യന്നൂരിനടുത്ത് രാമന്തളിയിൽ നക്ഷത്ര ആമയുമായി (star tortoise) ഒരു യുവതിയടക്കം നാലു പേരെ പൊലീസ് പിടികൂടി.
    രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് പുതിയങ്ങാടി സ്വദേശികളായ ഇ.ഷിബുലി, വി.വി സാദിഖ് ഗുജറാത്ത് സ്വദേശിനിയായ ബെക്സി ബിനോയി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. രാമന്തളി കണ്ണങ്ങാട്ടിന് സമീപത്തെ വീട്ടിൽ നിന്നാണ് 4 പേരെയും പോലീസ് പിടികൂടിയത്.

    തെരച്ചിലിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ നക്ഷത്ര ആമയെ കണ്ടെത്തുകയായിരുന്നു. വിദേശ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആമയെയാണ് കണ്ടെത്തിയത്. തുടർന്ന് വെറ്റിനറി ഡോക്ടറെത്തി ആമയെ പരിശോധിച്ചു .

    സംശയത്തിന്റെയടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ 4 പേരെയും കസ്റ്റഡിയിലെടുത്തു. ആമയെ വനം വകുപ്പിന് കൈമാറും. ഇരുപത്തിയേഴ് സെന്റിമീറ്റർ നീളവും 23 സെന്റിമീറ്റർ വീതിയുമുള്ളതാണ് ആമ. പിടികൂടിയ നാലംഗ സംഘത്തെ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് ചോദ്യംചെയ്യുകയാണ്.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad