പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; കൂടുതല്‍ തെളിവുകളുമായി പോലീസ്
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകളുമായി പോലീസ്.
കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശ് സ്വദേശിയായ സോനുവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോനു.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൃഹൃത്ത് മധ്യപ്രദേശിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.
പെരുമ്പാവൂര്‍ കൂവപ്പടിയില്‍ ഐമുറിക്ക് സമീപമായിരുന്നു സോനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയത്. കൊല്ലപ്പെട്ട സോനുവിന്റെ ഇതര സംസ്ഥാനക്കാരനായ സുഹൃത്തിനെയാണ് പോലീസ് സംശയിക്കുന്നത്. കൊലപാതക ശേഷം ഇയാള്‍ ഇവിടം വിട്ടതായാണ് സൂചന.
ഇയാള്‍ മധ്യപ്രദേശിലേക്ക് കടന്നെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തേടി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് പോയേക്കും. എന്നാല്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തിരുന്നത്. സോനുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും തലയില്‍ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതിന്റെയും പാടുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഇതാടെയാണ് സംഭവം കൊലപാതകമാണന്ന നിഗമനത്തിലേയ്ക്ക് എത്തിയതും അന്വേഷണം സോനുവിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് നീങ്ങിയതും.

ليست هناك تعليقات
إرسال تعليق