Header Ads

  • Breaking News

    മുഖ്യമന്ത്രി നാളെയും മറ്റന്നാളും ജില്ലയിൽ



    കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10-ന് മയ്യിൽ ട്യൂറിസ്റ്റ് ബോട്ടിന്റെ ഉദ്ഘാടനം, 11 മണിക്ക് കടമ്പുരിൽ നബാർഡ് പദ്ധതി കളുടെ പ്രവൃത്തി ഉദ്ഘാടനം, 12 മണിക്ക് പിണറായിയിൽ പൊതുമരാമത്ത് റോഡുകൾ പ്രവൃത്തി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം, 3.30 ന് പേരാവൂർ മണത്തണ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിട കോംപ്ലക്സ് ഉദ്ഘാടനം, 4.30 ന് പായം ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം, ആറു മണിക്ക് എരുവട്ടി ഈസ്റ്റിൽ സി.പി.എം കോമ്പിൽ ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം. തിങ്കളാഴ്ച രാവിലെ 10 ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം. 10.45ന് കണ്ണൂരിൽ കൈത്തറി തൊഴിലാളി ക്ഷേമനിധി ആനുകൂല്യവിതരണം, 11ന് മേലെചൊവ്വയിൽ കൺസ്യൂമർഫെഡ് ഓണച്ചന്ത സംസ്ഥാനതല ഉദ്ഘാടനം എന്നി പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad