Header Ads

  • Breaking News

    പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്തയാൾ അറസ്റ്റിൽ



    കണ്ണൂർ:
    പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്തയാൾ അറസ്റ്റിൽ. കണ്ണൂർ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യൻ വീട്ടിൽ സി.പി.ദീപക് രാജ് (34) നെയാണ്  പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയ്ക്കരികിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബേങ്കിന്റെ എടിഎം മെഷീനിന്റെ മോണിറ്റർ, ഡയൽ പാഡ് എന്നിവ അടിച്ചു തകർത്തത്.

    ഞായറാഴ്ച രാവിലെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ഒരാളാണ് സംഭവം പോലീസിലറിയിച്ചത്.   അക്രമിയുടെ സിസിടിവി ദൃശ്യം ഇന്ന് രാവിലെ പോലീസിന് ലഭിച്ചതോടെയാണ് സി ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയത്. സി സി ടി വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ ഇന്നലെ ഉച്ചയോടെ തന്നെ പ്രതിയെ വലയിലാക്കിയിരുന്നു.

    പോലിസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തിനെ കാണാൻ പിലാത്തറയിലെത്തിയ ദീപക് രാജ് ശനിയാഴ്ച്ച രാത്രി 8.45ന് പണം എടുക്കുന്നതിനായി എടിഎമ്മിലെത്തിയെങ്കിലും പണം പുറത്തു വന്നതിൽ ഒരു 500 രൂപ എ ടി എമ്മിൽ കുടുങ്ങിയത് എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ദേഷ്യം പിടിച്ച് പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയൽ  പാഡും അടിച്ച് തകർത്തത്.  മോഷണശ്രമം ഉൾപ്പെടെ ജാമ്യമില്ലാ  വകുപ്പുകൾ പ്രകാരം  അറസ്റ്റ് ചെയ്ത ദീപക് രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad