Header Ads

  • Breaking News

    കതിരൂര്‍ കോങ്ങാറ്റയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്




    കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോങ്ങാറ്റയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയിലോടെയാണ് സംഭവം. ദേവദയത്തില്‍ പ്രഭാകരന്‍ നമ്ബ്യാരുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
    ചുമരിനും ക്ഷതമേറ്റിറ്റുണ്ട്. കഴിഞ്ഞ ദിവസം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന ശോഭ യാത്രയില്‍ പ്രഭാകരന്‍ നമ്ബാര്‍ സജീവമായിരുന്നുവത്രെ.ഇതിലുള്ള വിരോധമാവാം ബോംബേറിന് കാരണമായി ആരോപിക്കുന്നത്.
    നിലവില്‍ ഈ വീട്ടില്‍ എയര്‍ ഫോഴ് ഉദ്യോഗസ്ഥനായ മകനും ഭാര്യയുമാണ് താമസിച്ചു വരുന്നത്.പ്രഭാകരന്‍ നമ്ബ്യാര്‍ മറെറാരു സ്ഥലത്തുമാണ് താമസം.കതിരൂര്‍ പോലീസ് എത്തി പരിശോധന നടത്തി.ബോംബേറിന് പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്നാണ് പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad