കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടമായി
കണ്ണൂർ കോര്പറേഷന് ഭരണം എൽ ഡി എഫിന് നഷ്ടമായി.മേയർക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. അമ്പത്തിയഞ്ചംഗ കൗൺസിലിൽ ഇരുപത്തിയെട്ട് പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.തലനാരിഴയ്ക്ക് കൈവിട്ട കോർപ്പറേഷൻ ഭരണം, അവസാന ഘട്ടത്തിലെങ്കിലും പിടിക്കാനുറച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 55 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണു കോര്‍പറേഷനില്‍ ഭരണമാറ്റ ചര്‍ച്ചകള്‍ തുടങ്ങിയത്. കെ.സുധാകരന്‍ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയതോടെ ഒപ്പം നില്‍ക്കാന്‍ രാഗേഷ് തയാറാവുകയായിരുന്നു.
ليست هناك تعليقات
إرسال تعليق