Header Ads

  • Breaking News

    വേണു മാസ്റ്റർ അന്തരിച്ചു



    മണ്ടൂർ:
    ദീർഘകാലം അദ്ധ്യാപകനും സജീവ അദ്ധ്യാപക സംഘടനാ  പ്രവർത്തകനുമായിരുന്ന ചെമ്മഞ്ചേരി വീട്ടിൽ സി. വേണുഗോപാലൻ (64) നിര്യാതനായി. സംസ്കാരം
    3.08.2019 ശനിയാഴ്ച രാവിലെ 11ന് മണ്ടൂരിൽ.
    ബേക്കൽ ഫിഷറീസ്, ചെറുകുന്ന് വെൽഫെയർ, കൊട്ടില, ചെറുതാഴം ഗവ. ഹൈസ്കൂളുകളിൽ  പ്രധാനാദ്ധ്യാപകനായിരുന്നു.
    കെ.എസ്.ടി.എ മാടായി സബ് ജില്ലാ പ്രസിഡണ്ടായും സി.പി.ഐ. എം കുന്നുമ്പ്രം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
    ഭാര്യ: കെ. കെ. രാധാമണി,
    മക്കൾ: അമ്പിളി (പരിയാരം മെഡിക്കൽ കോളേജ്)
    ശ്യാമിലി, മരുമക്കൾ: സജിത് ബാലൻ (ദുബായ് എമിറേറ്റ്സ് എയർപോർട് ), ദീപക് സി.കെ. (റെയിൽവേസ്). സഹോദരങ്ങൾ: സി.ബാലകൃഷ്ണൻ (പിലിക്കോട്), സി.കമലം (കാടാച്ചിറ), സി.കേശവൻ (റിട്ട. അദ്ധ്യാപകൻ, എ.എൽ.പി. സ്കൂൾ മണ്ടൂർ) സി.രമണി (റിട്ട. അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടില), സി. പ്രസന്നൻ (ദുബായ്) സി.പ്രകാശ് (കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ).

    ليست هناك تعليقات

    Post Top Ad

    Post Bottom Ad