കണ്ണൂർ ജില്ലയിൽ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം
കനത്ത മഴയെത്തുടർന്ന് തുടർച്ചയായി അധ്യയനങ്ങൾ മുടങ്ങിയ കണ്ണൂർ ജില്ലയിൽ നാളെ മുതൽ സ്കൂളുകൾ പ്രവർത്തിക്കും. കലക്ടർ ടി.വി സുഭാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ പ്രവൃത്തിക്കുന്നത്. മഴ കവർന്നെടുത്ത അധ്യയന ദിനങ്ങൾക്ക് പകരം ശനിയാഴ്ചകൾ പ്രവർത്തി ദിനങ്ങളാക്കും. മാഹി മേഖലയിൽ സ്കൂളുകൾ 19 ന് തുറക്കും.

ليست هناك تعليقات
إرسال تعليق