കരിവെള്ളൂരിൽ നാളെ ഹർത്താൽ
കരിവെള്ളൂരിലെ മുതിർന്ന സി.പി.എം. നേതാവ് സി.ഗോപലൻ നിര്യാതനായി. ആദരസൂചകമായി നാളെ 2 മണി വരെ കരിവെള്ളൂർ ടൗണിൽ കടകൾ അടച്ച് ഹർത്താലാചരിക്കും. ദീർഘകാലം സി. പി. ഐ. എം കരിവെള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നു. സി. ഐ. ടി. യു സംസ്ഥാന കമ്മറ്റി അംഗം, കണ്ണൂർ ജില്ലാ കമ്മറ്റിയംഗം, ബീഡി തൊഴിലാളി യൂണിയൻ ഡിവിഷണൽ സെക്രട്ടറി, ഏരിയാ കമ്മറ്റി പ്രസിഡൻറ് എന്നീ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കെയായിരുന്നു അന്ത്യം. കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കരിവെള്ളൂർ പെരളം പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു. മൃതദേഹം നാളെ രാവിലെ 9 മണിക്ക് കരിവെള്ളൂർ രക്തസാക്ഷി നഗറിൽ പൊതുദർശനത്തിന് വെക്കും. 11 മണിക്ക് ശവസംസ്കാരം.

ليست هناك تعليقات
إرسال تعليق