ദുരിതാശ്വാസത്തിന് തുക സമാഹരിക്കാന്‍ രുചി വൈവിധ്യങ്ങളൊരുക്കി വിദ്യാര്‍ത്ഥികള്‍
ദുരിതാശ്വാസത്തിന് തുക സമാഹരിക്കാന്‍ വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. ഭക്ഷ്യമേള ഒരുക്കിയാണ് കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള പണം കണ്ടെത്തുന്നത്.
സ്കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം. തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണപദാര്‍ഥങ്ങളാണ് വിദ്യാർത്ഥികൾ ഭക്ഷ്യമേളയിൽ ഒരുക്കിയത്. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളാണ് തയ്യാറാക്കിയത്.
രുചി വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ നിരവധി പേരാണ് ഭക്ഷ്യമേളക്കെത്തിയത്.

ليست هناك تعليقات
إرسال تعليق