ഇരിട്ടി:
കേരള -കർണാടക അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിച്ചിലും റോഡ് തകര്‍ച്ചയും കാരണം ചുരം പാത അടച്ചു. ഗതാഗതം മാനന്തവാടി വഴി തിരിച്ച് വിട്ടു. ബസുകളും ചരക്ക് ലോറികളും സ്വകാര്യ വാഹനങ്ങളും ഉള്‍പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങി.
ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലാണ് റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടത്. പുലർച്ചെ ഒന്നോടെ പെരുമ്പാടിക്ക് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു പോവുകയും ചെയ്തിട്ടുണ്ട്. ഇരിട്ടി-വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തു.
ليست هناك تعليقات
إرسال تعليق