സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം കോടതിയില്‍
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് നല്‍കിയ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ സംവിധാനങ്ങളിലെന്ന് കമ്പനികള്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നീക്കം സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഫെയ്സ്ബുക്കും വാട്സ് ആപ്പും അറിയിച്ചു.
ليست هناك تعليقات
إرسال تعليق