വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്യൂണ്‍ അറസ്റ്റില്‍
പയ്യന്നൂർ:
പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂളിലെ പ്യൂൺ അറസ്റ്റിൽ. വെള്ളൂർ കാറമേൽ സ്വദേശി നാൽപ്പത്തേഴുകാരനെയാണ് പോക്സോ നിയമപ്രകാരം പയ്യന്നൂർ എസ്.എച്ച്.ഒ പി കെ ധനഞ്ജയബാബു അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലായിൽ പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. ഇയാൾ പലതവണ ഒൻപത് വയസുകാരികളായ പെൺകുട്ടികളെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടികൾ ഇക്കാര്യം വീട്ടിൽ അറിയിക്കുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും തുടർന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ليست هناك تعليقات
إرسال تعليق