Header Ads

  • Breaking News

    പരിയാരം മെഡിക്കല്‍ കോളേജിന് സമീപം തിയേറ്റര്‍ സമുച്ചയം വരുന്നു


    പരിയാരം: 
    കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് സമീപം കെ എസ് എഫ് ഡി സി തിയേറ്റർ സമുച്ചയം നിർമിക്കുന്നു. ഇതിനായി ചെറുതാഴം വില്ലേജിലെ 50 സെന്‍റ് മിച്ചഭൂമി സാംസ്കാരിക വകുപ്പിന് 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമികൈമാറ്റ വ്യവസ്ഥയനുസരിച്ചായിരിക്കും കൈമാറ്റം. 
    മെഡിക്കൽ കോളേജ് – ശ്രീസ്ത റോഡ് തുടങ്ങുന്ന സ്ഥലത്താണ് ദേശീയ പാതയോരത്ത് തിയേറ്റർ സമുച്ചയം നിർമ്മിക്കുക.ചലചിത്ര മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കലാ മൂല്യമുള്ള മലയാള ചലച്ചിത്രങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുഖേന ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
    റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം സിനിമ തീയേറ്റർ സമുച്ചയം നിർമ്മിക്കാൻ അനുവദിക്കണമെന്ന് ടി.വി.രാജേഷ് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തിയ്യേറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിനായി ചെറുതാഴം വില്ലേജിലെ 50 സെന്‍റ് മിച്ച ഭൂമി സാംസ്കാരിക വകുപ്പിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്.
    ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉൾപ്പടെയുള്ള ഭാരവാഹികള്‍ സ്ഥലം നേരത്തെ സന്ദര്‍ശിച്ചിരുന്നു. രണ്ടു വലിയ തിയേറ്ററുകളും ഒരു ഹോം തിയേറ്ററും കോംപ്ളക്സില്‍ ഉണ്ടാകുക. അഞ്ച് കോടിയോളം ചെലവ് വരുന്ന തിയേറ്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാൻ സാധിക്കും. സ്ഥലം അനുവദിച്ച സംസ്ഥാന ഗവൺമെന്റിനെ ടി.വി.രാജേഷ് എംഎൽഎ അഭിനന്ദിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad