Header Ads

  • Breaking News

    ആർഎസ്എസ് പ്രവർത്തകനെ അക്രമിച്ചതായി പരാതി



    തലശ്ശേരി:
    എരഞ്ഞോളി വാടിയിൽപീടികയിൽ ആർഎസ്എസ് പ്രവർത്തകനെ അക്രമിച്ചതായി പരാതി. സുഹൃത്തിന്റെ ബൈക്കിന് പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന പെരുന്താറ്റിൽ കൃഷ്ണപുരം ഹൗസിൽ കെ.എ ലിഷിനെ(34) വാടിയിൽ പീടികയിലെ ജിതേഷ് അക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 9.15 നാണ് സംഭവം. ബൈക്ക് തടഞ്ഞു നിർത്തി ബൈക്കിൽ നിന്നു തള്ളി താഴെയിടുകയും കൈകൊണ്ടും വടി കൊണ്ടും അടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് കേസ് ജിതേഷിനെതിരെ പോലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad