മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും
കണ്ണൂര്‍ :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും. പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് ഈ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലെ തുകയും ജീവനക്കാരുടെയും അംഗങ്ങളുടെയും സംഭാവനയും ചേര്‍ത്താണ് ഒരു കോടി രൂപ നല്‍കുന്നത്.
ശനിയാഴ്ച കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിപിണറായി വിജയന് ചെക്ക് കൈമാറും.ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കഴിയാവുന്ന പരമാവധി തുക സംഭാവന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് അഭ്യര്‍ഥിച്ചു.

ليست هناك تعليقات
إرسال تعليق