Header Ads

  • Breaking News

    കണ്ണൂർ ജില്ല സംയുക്ത മഹല്ല് ജമാഅത്ത് വൈസ് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത്‌ പാനൂർ സോൺഫിനാൻസ്‌സെക്രട്ടറിയുമായ കരിയാട്‌ പുതിയറോഡ്‌ കുന്നുള്ളതിൽ അശ്‌ റഫ്‌ ഹാജി മരണപ്പെട്ടു



    മയ്യിത്ത്‌ നിസ്കാരം ഇന്ന് ചൊവ്വ ളുഹറിനു(ഉച്ചക്ക്‌) പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ 
    സുന്നീ മാനേജ്‌മന്റ്‌ അസോസി യേഷൻ പെരിങ്ങത്തൂർ റീജ്യണൽ പ്രസിഡന്റ്‌,പുളിയനമ്പ്രം കൂഫിയ സ്ഥാപനങ്ങളുടെ കാര്യദർശ്ശി ,പുതിയ റോഡ്‌ അലിഫ്‌ എഡ്യുക്കേഷനൽ സെന്റർ പ്രസിഡന്റ്‌ , പുത്തൻപള്ളി മഹല്ല് പ്രസിഡന്റ്‌,ചെങ്ങര സിദ്ധീഖ്‌ മസ്ജിദ്‌ പ്രസിഡന്റ്‌ തുടങ്ങിനിരവധി  സ്ഥാപനങ്ങളുടെ സഹകാരിയും പ്രവർത്തകനുമായിരുന്നു.

    കരിയാട്‌ പ്രദേശത്തെ നിറ സാന്നിധ്യവും പരോപകാര നിഷ്‌ഠനും നാടിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ്‌ ചാർത്തിയ കർമ്മനിരതമായ ജീവിതത്തിന്റെ ഉടമ കൂടിയായിരുന്നു അശ്‌ റഫ്‌ ഹാജി.ദുബൈസത്‌വയിൽ ദീർഘകാലം പ്രവാസ ജീവിതം നയിച്ചിരുന്ന അശ്‌റഫ്‌ ഹാജി വലിയ സൗഹൃദത്തിനുടമയായിരുന്നു.

    ശുഭ്രവസ്ത്രത്തിന്റെ ശോണിമ പരത്തി നാടിന്റെ എല്ലാ നന്മയിലും നാട്ടുകാരോടൊപ്പം പ്രവർത്തിച്ചിരുന്ന ഹാജിക്ക ഒരു ആഴ്ച്ച മുമ്പ്‌ പെരിങ്ങത്തൂർ സിറാജുൽ ഹുദ സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലെ സജീവ സാന്നിധ്യവും നേതൃപരമായ പങ്ക്‌ വഹിക്കുകയും ചെയ്തിരുന്നു.സുന്നത്ത്‌ജമാഅത്തിന്റെ മുഴുവൻ പണ്ഢിതന്മാരുമായും അഭേദ്യമായ ബദ്ധം പുലർത്തിയിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad