കണ്ണൂരിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 31ന് യോഗം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിമാനക്കമ്ബനി മേധാവികളുടെ യോഗം വിളിച്ചു. കേരളത്തിലെ വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ഈ മാസം 31-ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം ചേരുന്നത്.
തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും. കേന്ദ്ര വ്യോമയാന സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. തിരക്കുളള സമയങ്ങളില്‍ ഗള്‍ഫിലേക്കുള വിമാനയാത്രാക്കൂലി അമിതമായി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം

ليست هناك تعليقات
إرسال تعليق