റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടി.
നേരത്തെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല. അനർഹരെ ഒഴിവാക്കാനും ഏത് റേഷൻ കടയിൽനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.

ليست هناك تعليقات
إرسال تعليق