കണ്ണൂർ വിമാനത്താവളത്തിൽ സിഗരറ്റ് പിടികൂടി
കണ്ണൂർ :
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നിരോധിത സിഗരറ്റ് പിടികൂടി. കാസർകോട് ചെങ്കള സ്വദേശി അഹമ്മദ് കബീറിൽ നിന്നാണ് 12,400 സിഗരറ്റുകളടങ്ങിയ 62 പായ്ക്കറ്റുകൾ കസ്റ്റംസ് പിടിച്ചെടുത്തത്.
മെയ് 13 നാണ് ഇയാൾ സിഗരറ്റുമായി വിമാനത്താവളത്തിലെത്തിയത്. ബാഗ് കണ്ടെടുത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ സമൻസയച്ച് വരുത്തിയാണ് പരിശോധന നടത്തിയത്.

ليست هناك تعليقات
إرسال تعليق