Header Ads

  • Breaking News

    പയ്യന്നൂരില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില് രക്തകറ : പൊലിസ് അന്വേഷണം ആരംഭിച്ചു


    പയ്യന്നൂര്‍: 
    പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്‍റെ വരാന്തയിലാണ് രക്ത കറ കണ്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കാന്‍റിന്‍ നടത്തിപ്പുകാരാണ് രക്ത കറ കണ്ടത്. ജീവനക്കാര്‍ ഉടന്‍ പോലീസിനെയും നഗരസഭാ ചെയര്‍മാനെയും വിവരമറിയിച്ചു.

    പോലീസ് അന്വേഷണത്തില്‍ പയ്യന്നൂര്‍ സഹകരണാശുപത്രി ബൈപാസ് റോഡിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിന്‍റെ പുറത്തും രക്തം തളം കെട്ടി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിന്നും ഏകദേശം 150 മീറ്റര്‍ ദൂരം മാത്രമേ ക്വാട്ടേവ്സിലേക്കുള്ളൂ.

    തൃക്കരിപ്പൂര്‍ സ്വദേശിയും പ്രവാസിയുമായ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ക്വാട്ടേഴ്സ്. ക്വാട്ടേഴ്സില്‍ മുപ്പതോളം പേര്‍ താമസിക്കുന്നതായും അര്‍ദ്ധരാത്രികളില്‍ മിക്ക ദിവസങ്ങളിലും ഇവിടെ നിന്ന് ഉയര്‍ന്ന രീതിയിലുള്ള ശബ്ദം കേള്‍ക്കാറുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു.
    പോലീസ് പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad