Header Ads

  • Breaking News

    ഭർത്താവും കുട്ടികളുമുണ്ടെന്നത് മറച്ചുവെച്ച് വിവാഹം കഴിച്ച യുവതി അറസ്റ്റിൽ


    വിവാഹിതയാണെന്നതു മറച്ചുവെച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അറസ്റ്റു ചെയ്തു.
    തൃശ്ശൂർ പഴയന്നൂർ കുമ്പളക്കോട് മല്ലൻ പാറയ്ക്കൽ ഷീജയെയാണ്(27)പോലീസ് അറസ്റ്റ് ചെയ്തത്.

    ഭർത്താവും കുട്ടികളുമുണ്ടെന്നത് വെളിപ്പെടുത്താതെ പാനൂർ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. 23 വയസ്സാണെന്നും പേര് വിസ്മയ എന്നാണെന്നും പറഞ്ഞാണ് മറ്റൊരു യുവാവിനെ വിവാഹം കഴിച്ചത്.

    വിദേശത്തുള്ള ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ബുധനാഴ്ച കണ്ണൂരിലെത്തി. വ്യാഴാഴ്ച അമ്പലത്തിൽ വിവാഹിതയാവുകയായിരുന്നു.

    ഷീജയെ കാണ്മാനില്ലെന്നു കാണിച്ച് ഭർത്താവിന്റെ അച്ഛൻ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ പഴയന്നൂരിൽ നിന്നുള്ള വിസ്മയ എന്ന പെണ്കുട്ടി കണ്ണൂരിലെത്തി വിവാഹിതയായെന്ന വിവരം പൊലീസിന് ലഭിച്ചു. പെണ്കുട്ടിയുടെ ചിത്രം പരിശോധിച്ചപ്പോഴാണ് ഷീജയും വിസ്മയയും ഒന്നാണെന്ന് തിരിച്ചറിയുന്നത്. പഴയന്നൂർ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് വിവരം തിരക്കിയതോടെ അബദ്ധം മനസ്സിലാക്കിയ കാമുകൻ യുവതിയെ ഉപേക്ഷിച്ച് തടിയൂരി. ഷീജയെ കോടതി റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad