Header Ads

  • Breaking News

    മുനീശ്വരൻ കോവിലിന് സമീപത്തെ എച്ച് പി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചവർക്ക് കിട്ടിയത് വെള്ളം കലർന്ന ഇന്ധനം


    കണ്ണൂർ: 
    മുനീശ്വരൻ കോവിലിന് സമീപത്തെ എച്ച് പി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചവർക്ക് കിട്ടിയത് വെള്ളം കലർന്ന ഇന്ധനം. ഇന്ധനം നിറച്ചു പമ്പിൽ നിന്നും പുറത്തിറങ്ങിയ ഉടനെ വാഹനം പാതിവഴിയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് പലരും പരാതിയുമായി എത്തി. തുടർന്ന് സംഭവം ടൗൺ പോലീസിൽ എത്തുകയായിരുന്നു. ബസ്, ഓട്ടോ, കാർ എന്നിവയടക്കം
    ഇരുപതോളം വാഹനഉടമകൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബാബുമോൻ പൗലോസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ചർച്ച നടത്തി.എണ്ണവില തിരിച്ചുകൊടുക്കുന്നതിനും വാഹനങ്ങൾ റിപ്പർ ചെയ്യുന്നതിനാവശ്യമായ തുക നൽകുന്നതിനും ഉടമ തയ്യാറാകുകയായിരുന്നു. ഡീസൽ വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ടെന്നും ഉടമ അറിയിച്ചു. എച്ച് പി കമ്പനി ഇതിനെ കുറിച്ച് പരിശോധന നടത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad