പയ്യന്നുർ എട്ടിക്കുളം പാലക്കോട് അഴിമുഖത്ത് തോണി മറിഞ്ഞു
അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു. അപകടത്തിലായ തോണിയിലെ തൊഴിലാളികളെ മറ്റ് തോണിയിലെ മത്സ്യതൊഴിലാളികളാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപകടമേഖലയായ പാലക്കോട് ചൂട്ടാട് അഴിമുഖത്തിൽ നിന്നും കടൽറാണി എന്ന ഫൈബർ വള്ളത്തിൽ പോവുകയായിരുന്ന മത്സ്യത്തൊഴിലാളികളായ എട്ടിക്കുളത്തെ അസൈനാർ, തിരുവനന്ത പുരത്തെ ഫ്രാൻസിസ്, ഒറീസയിലെ കാലിയ എന്നിവരാണ് അപകടത്തിൽ പെട്ടത്. അസൈനാർക്ക് കൈക്കാണ് പരുക്ക്. പാലക്കോട്ടെ ജനാർദ്ദനന്റെ ഉടമസ്ഥതിയിലുള്ള തോണിയാണ് മണൽതിട്ടയിലിടിച്ച് തകർന്നത്. ബോട്ടിന്റെ എഞ്ചിനും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.

ليست هناك تعليقات
إرسال تعليق