തലശേരിയിൽ അറുപത് അടി താഴ്ചയുള്ള കിണറ്റിൽ വീണ രണ്ടര വയസുള്ള പെണ്ണാടിനെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി
തലശേരി:
അറുപത് അടി താഴ്ചയുള്ള കിണറ്റിൽ വീണ രണ്ടര വയസുള്ള പെണ്ണാടിനെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. എരഞ്ഞോളി മലാൽ ക്ലബ്ബിനടുത്ത കുണ്ടത്തിൽ മനോജിന്റെ ആടിനെയാണ് തലശേരി അഗ്നിശമന സേനയിലെ ഫയർ മേൻ കെ. ബൈജുകിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ട് തൊട്ടടുത്ത പറമ്പിൽ മേയാനിറങ്ങിയ ആട് ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു പടവുകളില്ലാത്ത കിണർ വെള്ളമില്ലാത്തതിനാൽ ഏറെ കാലമായ ഉപയോഗിക്കാറില്ലായിരുന്നു ഒരു മണിക്കൂർ നേരം പ്രയത്നിച്ച് റോപ്പ് ലാഡർ ഉപയോഗിച്ചാണ് ആടിനെ. പുറത്ത് എത്തിച്ചത് – ലീഡിങ്ങ് ഫയർമേൻ സി.വി.ദിനേശൻ, ഫയർ മേൻ രാഹുൽ, ഷിജിൽ ‘ ഡ്രൈവർ രാഹുൽ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق