പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി
പാനൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി ,എം എസ് എഫ് പ്രവർത്തകനും പാനൂർ കെ കെ വി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥിയുമായ അണിയാരത്തെ ഒതയോത്ത് അയാസ് നെയാണ്
പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് മർദിച്ചത്. എസ് എഫ് ഐ പ്രവർത്തകരായ അർജുൻ ,ജംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമം ഇന്നലെ വൈകിട്ട് സ്ക്കൂൾ വിട്ട് പോകുന്നതിനിടെയാണ് സംഭവം ചെവിക്ക് സാരമായി പരിക്കേറ്റ അയാസിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സംഭവത്തിൽ പാനൂർ പോലീസിൽ പരാതി നൽകി ആക്രമണത്തിൽ എംഎസ് എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ,പാനൂർ മുൻസിപ്പൽ കമ്മിറ്റികൾ പ്രതിഷേധിച്ചു

ليست هناك تعليقات
إرسال تعليق