ഫയർഫോഴ്സ് തോറ്റു; മണ്ണിനടിയിൽപ്പെട്ട നായകളെ ആറു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി വീട്ടമ്മ..
മണ്ണിടിഞ്ഞ് വീണ് അതിനകത്തുപെട്ടുപോയ നാലു നായകളെ വീട്ടമ്മയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഫയർഫോഴ്സും ജെസിബിയും അടക്കം തോറ്റുപിന്മാറിയപ്പോഴാണ് വീട്ടമ്മ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പുറത്തെടുക്കാനായത്.
കാസർഗോഡ് പടന്നക്കാട് സ്വദേശിയായ സൂസിയുടെ നാലു നായകളാണ് കൂട് അടക്കം മണ്ണിനടിയിലായത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഇവരുടെ വീടിനു പിൻഭാഗത്തുള്ള പട്ടിക്കൂടിനു മുകളിൽ മണ്ണിടിഞ്ഞുവീണത്. തൊട്ടടുത്തുള്ള കോഴിക്കൂടും മണ്ണിനടിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുറെ മണ്ണു നീക്കി കോഴിക്കൂട് പുറത്തെടുത്തു. പക്ഷേ, ചെളിയിൽപ്പൂണ്ട പട്ടിക്കൂട് പുറത്തെടുക്കാനാകാതെ അവർ മടങ്ങി

ليست هناك تعليقات
إرسال تعليق