കണ്ണൂർ നഗരത്തിലെ ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം മുന്‍ കൗണ്‍സിലറുടെ മകന്റെത്
കണ്ണൂര്‍ നഗരത്തില്‍ ഓവുചാലില്‍ മുന്‍ കൗണ്‍സിലറുടെ മകന്റെ മൃതദേഹം കണ്ടെത്തി. കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപം എ. ബി. സി ഷോറൂമിനോട് ചേര്‍ന്നുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കിബസാര്‍ പോത്തിക്ക ഹൗസിലെ താമസക്കാരനും കണ്ണൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ അനിതയുടെയും പരേതനായ ശ്രീനിവാസന്റെയും മകനുമായ പോത്തിക്ക ശ്രീജേഷ് ആണ് മരിച്ചത്. എ. ബി. സി ഗോഡൗണിലെ തൊഴിലാളിയായ ശ്രീജേഷിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. രാവിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണം നടന്ന സ്ഥലത്ത് പോലീസ് നായയുടെ സഹായത്തോടെ പരിശോധന നടത്തി. ബി. എസ്. എഫ് ജവാനായ സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം വിശദ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ليست هناك تعليقات
إرسال تعليق