ഉപ്പയല്ല പീഡിപ്പിച്ചത്; ഉപ്പയുടെ പേര് പറഞ്ഞത് ലോറി കയറ്റി കൊല്ലുമെന്ന് ഉപ്പയുടെ കൂട്ടുകാരന് പേടിപ്പിച്ചു, ആദ്യ മൊഴിയില്‍ പിതാവ് ജയിലില്‍
കണ്ണൂര്‍ :
തന്നെ പീഡിപ്പിച്ചത് ഉപ്പയല്ല, ഉപ്പയുടെ കൂട്ടുകാരണാണെന്ന് മട്ടന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി. ആരെങ്കിലും ചോദിച്ചാല്‍ ഉപ്പയാണ് പീഡിപ്പിച്ചതെന്നേ പറയാവൂ എന്നും അല്ലെങ്കില്‍ ഉമ്മയേയും ഉമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞാവയേയും എന്നെയും ലോറികയറ്റി കൊല്ലുമെന്നും ഉപ്പയുടെ കൂട്ടുകാരന് പറഞ്ഞുവെന്നും പതിനൊന്നുകാരിയായ പെണ്‍കുട്ടി പറഞ്ഞു.
ഉപ്പയാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പോലീസ് എത്തി ചോദിച്ചപ്പോള്‍ നീ ആദ്യം ഉപ്പയുടെ പേരല്ലേ പറഞ്ഞതെന്ന് പറഞ്ഞ് വനിതാ പോലീസ് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പോലീസ് ഉപ്പയുടെ പേര് എഴുതിച്ചേര്‍ത്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കര്‍ണാടക സ്വദേശിയും ഉളിയില്‍ താമസക്കാരനുമായ യുവാവിനെ കഴിഞ്ഞ 28 ന് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 11, 16 വയസുള്ള പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. കണ്ണൂരിലെ ജയിലിലാണ് ഇപ്പോള്‍ ഇയാള്‍. ഇതില്‍ 11 വയസുകാരി ഇയാളുടെ മകളാണ്.
എന്നാല്‍, തന്നെ ഉപ്പയല്ല പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. കൂട്ടുപ്രതിയായ സുഹൃത്ത് ഒന്നാം പ്രതിയാണെങ്കിലും പോലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തെക്കുറിച്ച് ഉമ്മ പറയുന്നത് ഇങ്ങനെ: 2018 നവംബര്‍ എട്ടിന് ഞാനും മക്കളും ഭര്‍ത്താവും കൂടി ബംഗളൂരുവില്‍ യാത്ര പോയി. കൂടെ ഭര്‍ത്താവിന്റെ സുഹൃത്തും ഉണ്ടായിരുന്നു. അന്ന് അവിടെ ഒരിടത്ത് താമസിപ്പിച്ചപ്പോഴാണ് തന്റെ മകളെ ഇയാള്‍ പീഡിപ്പിച്ചത്.
ഇക്കാര്യം മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ഉമ്മ പറഞ്ഞു. മട്ടന്നൂര്‍ പോലീസിനോടും മൊഴിയെടുക്കാന്‍ വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയോടും ഇക്കാര്യം താന്‍ പറഞ്ഞുവെങ്കിലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ പറഞ്ഞു.
പീഡനത്തിനിരയായ വിദ്യാര്‍ഥിനികള്‍ സ്കൂള്‍ അധ്യാപകരോട് സംഭവം പറയുകയും സ്കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിലേയ്ക്കും അറസ്റ്റിലേയ്ക്കും വഴിവെച്ചത്.
ليست هناك تعليقات
إرسال تعليق