Header Ads

  • Breaking News

    നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു


    തൃശൂർ ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. വെട്ടേറ്റവരിൽ പുന്ന സ്വദേശി നൗഷാദ് എന്നയാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. അക്രമികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പരിക്കേറ്റവർ ആരോപിച്ചു.

    നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി  ആരോപിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad