Header Ads

  • Breaking News

    മധ്യവയസ്‌ക്കനെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


    തളിപ്പറമ്പ്: 
    മധ്യവയസ്‌ക്കനെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബക്കളം നെല്ലിയോട്ടെ വേലിക്കാത്ത് വി.പ്രേമരാജന്‍(59)നെയാണ് വീടിന് മുന്നിലെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുഖത്ത് ചോരപ്പാടുകള്‍ കാണുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് വീണുകിടക്കുന്ന നിലയില്‍ സമീപത്ത് കാണുന്നുണ്ട്.

    തളിപ്പറമ്പ് എസ്‌ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.വിദേശത്തായിരുന്ന പ്രേമരാജന്‍ ഒരാഴ്ച്ചമുമ്പാണ് നാട്ടിലെത്തിയത്. കല്യാശേരി സ്വദേശിയായ പ്രേമരാജന്‍ അഞ്ചു വര്‍ഷം മുമ്പാണ് നെല്ലിയോട്ട് താമസമാക്കിയത്. പരേതനായ കുഞ്ഞമ്പുവിന്റെയും പാറുവിന്റെയും മകനാണ്. 


    ഭാര്യ: ലളിത. മക്കള്‍: ഷംന, മിമിത്ത്(ദുബായ്). മരുമകന്‍: സന്തോഷ് (പാളിയത്ത്‌വളപ്പ്). സഹോദരങ്ങള്‍: നളിനി, ശാന്ത, യശോദ. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഭാര്യ ലളിത തന്നെയാണ് ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖത്തുണ്ടായ രക്തക്കറകള്‍ എങ്ങനെ ഉണ്ടായതാണെന്ന കാര്യത്തില്‍ പോലീസും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad