Header Ads

  • Breaking News

    തളിപ്പറമ്പ കോർട്ട് റോഡിൽ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി ഇരുമ്പ് തൂണുകൾ


    തളിപ്പറമ്പ :
    സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ്  കോര്‍ട്ട്‌റോഡിലെ തിരക്കേറിയ സ്ഥലത്ത് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചത് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി. നടപ്പാതയില്‍ കൂറ്റന്‍ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചാണ് കെട്ടിടത്തിന്റെ  നിർമാണം  നടക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഗരസഭ, കോടതി, പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കെല്ലാമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ഇതുമൂലം  ദുരിതമനുഭവിക്കുകയാണ്.മഴക്കാലം കൂടിയായതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര  ദുരിതയാത്രയായി മാറിയിരിക്കുകയാണ്. ഇതോടെ അടിയന്തിരമായി തൂണുകള്‍ നീക്കംചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad