Header Ads

  • Breaking News

    മുറിച്ച മുടി കൈയിലുണ്ടോ? വാങ്ങാന്‍ ആള് വീട്ടില്‍ വരും; മുറിച്ച മുടിയെ പൊന്നു വിലക്ക് വില്‍ക്കാനുള്ള പദ്ധതയുമായി സര്‍ക്കാര്‍


    മുടി മുറിച്ചു കളഞ്ഞാല്‍ പപ്പായയുടെ ചുവട്ടില്‍ കുഴിച്ചു മൂടുന്നവരുണ്ട്. വെള്ളത്തില്‍ ഒഴുക്കി കളയുന്നവരുണ്ട് . ഇങ്ങനെ ചെയ്താല്‍ മുടി വെള്ളം ഒഴുകുന്നത് പോലെ വളരും, പപ്പായ പൊക്കം വയ്ക്കുന്നത് പോലെ മുടി വളരും തുടങ്ങിയ കഥകള്‍ പറഞ്ഞു പഠിപ്പിക്കുന്നതായിരുന്നു കാരണം. എന്നാല്‍ പണ്ടുള്ളവര്‍ അങ്ങനെ പറയുന്നതിന്റെ പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി വെട്ടിയ തലമുടി കളയാന്‍ സ്ഥലം അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുടി എടുത്തു വച്ചാല്‍ കൊണ്ടു പോകാന്‍ ആളു വരും. മുടി ഉപയോഗിച്ച്‌ അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതി വിജയിച്ചാല്‍, ഇതുവരെ മൂലയ്ക്കു തള്ളിയിരുന്ന മുടിക്ക് ഇനി 'പൊന്നുംവില'യാവും കിട്ടുക.
    മുടിയിലെ കരാട്ടിന്‍ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതിനാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ വന്നിരിക്കുന്നത്. അമിനോ ആസിഡും വളവുമാക്കി വില്‍ക്കുമ്ബോള്‍ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ. മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്ബോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം. കണ്ണൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്റില്‍ ദിവസം 600 കിലോ മുടി സംസ്‌കരിക്കാം. 25 കോടി രൂപയാണു പദ്ധതിക്കു ചെലവ്. മുടി സംസ്‌കരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലുള്ള വീരാട് ഓര്‍ഗാനിക് സൊലൂഷന്‍സ് എന്ന കബനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ഇതിനു ധാരണാപത്രം കൈമാറി. ഡെന്‍മാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണു സാങ്കേതിക സഹായം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad