ആടൈയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍; നിരാശയോടെ ആരാധകര്‍
രത്നകുമാര്‍ സംവിധാനം ചെയ്ത ആടൈയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ പ്രദര്‍ശനവും പ്രമോഷണല്‍ പരിപാടികളും നിര്‍ത്തിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ ആരാധകരും ആശങ്കയിലാണ്. സിനിമയുമായി ബന്ധപ്പെട്ട് അമല നടത്തിയ തുറന്നുപറച്ചിലുകള്‍ വൈറലായി മാറിയിരുന്നു.
സാമ്പത്തികമാണ് ചിത്രത്തിന്റെ റിലീസിന് വിഘാതമായി നില്‍ക്കുന്നതെന്നും പെട്ടെന്ന് തന്നെ ഇത് പരിഹരിച്ച് സിനിമയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. റിലീസ് മാറ്റിയതായുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. തിയേറ്ററുകളിലെല്ലാം ഫ്ളക്സ് ബോര്‍ഡുകളും തോരണവുമൊക്കെയായിരുന്നു. തിയേറ്ററുകളിലേക്കെത്തിയ പ്രേക്ഷകര്‍ പോലും അവസാനനിമിഷമാണ് ഇതേക്കുറിച്ച് അറിഞ്ഞത്.

ليست هناك تعليقات
إرسال تعليق