തലശേരിയില്‍ ഒന്‍പത് വീടും രണ്ടു കിണറും തകര്‍ന്നു
കനത്തമഴയില്‍ തലശേരി താലൂക്കില്‍ ഒന്‍പതു വീട് ഭാഗികമായും രണ്ടു കിണര്‍ പൂര്‍ണമായും തകര്‍ന്നു. എരുവട്ടികോഴൂരിലെ ലക്ഷ്മണന്, പുത്തൂര്‍ വില്ലേജിലെ ഉടുമ്ബന്ചാലില് കല്ലു എന്നിവരുടെ വീട്ടുകിണറാണ് തകര്‍ന്നത്. പെരിങ്ങളം വില്ലേജിലെ തൈയുള്ളതില്‍ സജീവ്കുമാര്‍, ജാനു വട്ടപ്പറമ്ബത്ത്, പുല്ലൂക്കരയിലെ കാഞ്ഞാള്താഴത്ത് വീട്ടില്‍ ഷെരീഫ, വടക്കെപ്പറമ്ബത്ത് മുരളീധരന്, ചെറുവാഞ്ചേരിയിലെ സന്തോഷ്പാലോളി, സരോജിനി ഇരുപറമ്ബത്ത്, ന്യൂമാഹിയിലെ കുന്നത്ത്വീട്ടില്‍ സുരേന്ദ്രന്, തലശേരി നഗരസഭ ഒന്നാംവാര്‍ഡിലെ കുഞ്ഞാമിന എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കതിരൂര്‍ കുണ്ടുചിറയിലെ ഫാസിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടും തകര്‍ന്നു.

ليست هناك تعليقات
إرسال تعليق