Header Ads

  • Breaking News

    കടയില്‍ സാധനം വാങ്ങാനെത്തി മേശവലിപ്പില്‍ നിന്ന് പണം കവര്‍ന്ന യുവാവിനെ കടയുടമ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു


    തളിപ്പറമ്പ്: 
    കടയില്‍ സാധനം വാങ്ങാനെത്തി മേശവലിപ്പില്‍ നിന്ന് പണം കവര്‍ന്ന യുവാവിനെ കടയുടമ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുളിമ്പറമ്പിലെ തെരുപ്പറമ്പില്‍ വീട്ടില്‍ എസ്.ഗോകുല്‍(29)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. 

    വൈകുന്നേരം നാലരക്കായിരുന്നു സംഭവം. ഹൈവേ മസ്ജിദുസ്വഹാബ പള്ളിക്ക് സമീപം കച്ചവടം നടത്തുന്ന മഹമ്മൂദിന്റെ ജമാലിയ സ്‌റ്റോര്‍സ് ആന്റ് കൂള്‍ബാര്‍ എന്ന സ്ഥാപനത്തില്‍ ചെന്ന് മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ട ഗോകുല്‍ കടയുടമ ഫ്രിഡ്ജ് തുറക്കവെ മേശവലിപ്പില്‍ നിന്ന് 2000 രൂപ മോഷ്ടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട മഹമ്മൂദ് യുവാവിനെ പിടികൂടി നാട്ടുകാരെ വിളിച്ചുകൂട്ടി തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ മോഷണകേസില്‍പെട്ടയാളാണ് ഗോകുലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad