മാടായി കോളേജ് എസ്‌എഫ്‌ഐ സമരം അഞ്ചാംദിനത്തിലേക്ക്
പഴയങ്ങാടി:
മാടായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എസ്എഫ്ഐ നടത്തുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്.
കോളേജിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂണിറ്റ് കമ്മിറ്റി സമരം നടത്തുന്നത്. തിങ്കളാഴ്ച മുതൽ അധ്യയനതടസ്സമില്ലാതെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
സമര സഹായ സമിതി രൂപീകരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി രൂപീകരണയോഗം ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ജി കെ അനുവിന്ദ് അധ്യക്ഷനായി. വി വിനോദ്, കെ വി സന്തോഷ്, എ അഖിൽ, പി ജനാർദനൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി ജിതിൻ സ്വാഗതം പറഞ്ഞു.
കെ വി സന്തോഷ് ചെയർമാനും പി ജിതിൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് എം അരുൺ, എസ് അതുൽ എന്നിവരാണ് അനിശ്ചിതകാല നിരാഹാരം നടത്തുന്നത്.


ليست هناك تعليقات
إرسال تعليق