പോളിടെക്നിക് കോളേജ് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ: ജൂലൈ 8 മൂന്ന് മണി വരെ സമർപ്പിക്കാം
പോളിടെക്നിക് കോളേജ് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ: തിങ്കളാഴ്ച (ജൂലൈ എട്ട്) മൂന്ന് മണി വരെ സമർപ്പിക്കാം
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ (പോളിടെക്നിക് അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം) ജൂലൈ എട്ടിന് വൈകിട്ട് മൂന്ന് വരെ www.polyadmission.org ൽ സമർപ്പിക്കാം. ജില്ലാടിസ്ഥാനത്തിൽ നോഡൽ പോളിടെക്നിക്കുകളിൽ ജൂലൈ ഒൻപതിന് സ്ട്രീം ഒന്നിനും പത്തിന് സ്ട്രീം രണ്ടിനും സ്പോട്ട് അഡ്മിഷൻ നടത്തും. ഒരു വിദ്യാർത്ഥിക്ക് ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് രജിസ്റ്റർ ചെയ്യാം. പ്രോസ്പെക്ടസിൽ അനക്സർ 16 പ്രകാരമുള്ള പ്രോക്‌സി ഫോം പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടുകൂടി മറ്റ് ജില്ലകളിൽ പങ്കെടുക്കാം. നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.
ജൂലൈ എട്ടിന് വൈകിട്ട് നാലിന് ജില്ലാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. അഞ്ച് മണിക്ക് അതത് ജില്ലകളിലെ നോഡൽ പോളിടെക്നിക്കുകൾ ഏതുവരെ റാങ്കുള്ളവർ ഒൻപത്, പത്ത് തിയതികളിൽ രാവിലെ എട്ട് മുതൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് വെബ്സൈറ്റ് വഴി അറിയിക്കും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും www.polyadmission.org ൽ ലഭ്യമാണ്.
ليست هناك تعليقات
إرسال تعليق