Header Ads

  • Breaking News

    ലോകകപ്പില്‍ വീണ്ടും അയല്‍ക്കാരെ തകര്‍ത്ത് ഇന്ത്യ; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 28 റണ്‍സിന്


    ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെ 28 റണ്‍സിന് പരാജയപ്പെടുത്തി. 315 റണ്‍സ് വിജയലക്ഷ്യവുമായാണ് ബംഗ്ലാദേശ് ബാറ്റിങ്ങിനിറങ്ങിയത്. ഇന്നത്തെ വിജത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു.
    ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബൂംറ രണ്ടും യുസ്വേന്ദ്ര ചെഹല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശിനായി ഷാകിബ് അല്‍ ഹസന്‍ 66 റണ്‍സും മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമെടുത്തു.
    ടോസ് നേടിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് എടുത്തിരുന്നു. 92 ബോളില്‍ 102 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയാണ് ടോപ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ 92 ബോളില്‍ 77 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (26), റിഷഭ് പന്ത് (48), എം.എസ് ധോണി (35) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
    ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ചു വിക്കറ്റും ഷാകിബ് അല്‍ ഹസന്‍, റുബെല്‍ ഹൊസൈന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.


    ➖➖➖➖➖➖➖➖➖➖➖
    *_Whats app  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
    *https://chat.whatsapp.com/CId9WqN0Kc37tZJoOlxbbd*

    ليست هناك تعليقات

    Post Top Ad

    Post Bottom Ad